1470-490

മലപ്പുറം ജില്ലയിലെ കിഡ്നി രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കണം

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി

വളാഞ്ചേരി:
ജില്ലയിലെ കിഡ്നി രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അടിയന്തിരമായി എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറോട് ആവശ്യപ്പെട്ടു. വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി എം.എൽ.എ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.കൊറോണ രോഗ വ്യാപനം തടയുന്നതിനായി ജില്ലയിൽ കർശന നിയന്ത്രണം തുടരുന്നതിനാൽ
കിഡ്നി രോഗികൾക്കുള്ള
മരുന്നുകൾ ജില്ലയിലെ പ്രാദേശിക മെഡിക്കൽ സ്റ്റോറുകളിൽ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. വലിയ വില പിടിപ്പുള്ള മരുന്നായതിനാൽ ധാരാളം വാങ്ങി സൂക്ഷിക്കാനും രോഗികൾക്ക് കഴിഞ്ഞിട്ടില്ല. രോഗികളായ ഇവർക്ക് പുറത്തിറങ്ങി മരുന്ന് വാങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ട്.മലപ്പുറം ജില്ലയിലെ 600 ലധികം വൃക്ക രോഗികൾക്ക് ജില്ലാ പഞ്ചായത്ത് നൽകിയിരുന്ന മരുന്ന് വിതരണം വർഷങ്ങളായി നിറുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ രോഗികളുടെ അവസ്ഥ പരിഗണിച്ച് ആരോഗ്യ വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

Comments are closed.