1470-490

ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി കയ്പമംഗലത്ത് അടുക്കള തോട്ടങ്ങൾ


ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി കയ്പമംഗത്ത് ഇനി അടുക്കള തോട്ടങ്ങൾ തളിർക്കും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പച്ചക്കറി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും അടുക്കള തോട്ടങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും കൃഷിയിൽ താൽപര്യമുള്ളവർക്ക് അടുക്കള തോട്ടമൊരുക്കാൻ നടീൽ വസ്തുക്കൽ സൗജന്യമായി നൽകാൻ ആരംഭിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു 1,25,000 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ പച്ചക്കറിതൈകളാണ് സൗജന്യമായി
നൽകുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന തൈകൾ വാർഡ് മെമ്പർമാർ മുഖേന ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ നടന്ന പച്ചക്കറി തൈകളുടെ വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ കെ എം അഷ്റഫ്, പി സി ബിനോയ് എന്നിവർ പങ്കെടുത്തു.

Comments are closed.