1470-490

പുറത്തിറക്കുന്നവർക്ക് എ പി ഡമിക് കേസ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച് വിടുകയാണ് ഇതുവരെ ചെയ്തത്. ഇനി ഇത്തരക്കാര്‍ക്ക് നേരെ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസ് എടുക്കുന്നതിനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് 22338 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.