1470-490

കുന്നംകുളം നഗരസഭയിൽ സാനിറ്റൈസർ തയ്യാർ


കോവിഡ് 19 പ്രതിരോധിയ്ക്കുന്നതിനായി കുന്നംകുളം നഗരസഭയിൽ ഹാൻഡ് സാനിറ്റൈസർ തയ്യാറാക്കി. നഗരസഭ പ്രദേശത്തെ വിവിധ സ്ഥാപനങ്ങൾക്ക് നൽകുന്നതിനായി നഗരസഭ ഓഫീസിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ നേതൃത്വത്തിലാണ് സാനിറ്റൈസർ തയ്യാറാക്കിയത്. കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പൊതുജനം ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ പറഞ്ഞു. സാനിറ്റൈസർ തയ്യാറാക്കുന്നതിന് ചെയർപേഴ്സനോടൊപ്പം വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവരും സന്നിഹിതരായിരുന്നു.

Comments are closed.