കേച്ചേരി ടൗൺ അഗ്‌നി രക്ഷാസേന അണുവിമുക്തമാക്കി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ പ്രധാന ടൗണായ കേച്ചേരി കുന്നംകുളം അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നഗരത്തിലും വടക്കാഞ്ചേരി, തൃശൂർ, കുന്നംകുളം, ആളൂർ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം അണുനാശിനി തെളിച്ചു. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, സ്ഥിരം സമിതി അധ്യക്ഷൻ ടി എ മുഹമ്മദ് ഷാഫി, പഞ്ചായത്തംഗങ്ങൾ, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. ഒരു മണിക്കൂറോളം സമയമെടുത്താണ് കേച്ചേരി ടൗൺ അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കിയത്.
Comments are closed.