അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ കോർപ്പറേഷൻ

തൃശൂർ; കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ തയ്യാറായി കോർപ്പറേഷനും. പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപ്പറേഷന്റെ ഈ തീരുമാനം. ഇതിനായി മേയർ അജിത ജയരാജൻ കോർപ്പറേഷൻ പരിധിയിലെ സൂപ്പർമാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, സഹകരണസംഘങ്ങൾ എന്നിവയുടെ യോഗം വിളിച്ചു ചേർത്തു. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ്, ഒല്ലൂർ പനംകുറ്റിച്ചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് എന്നിവർ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി അവരുടെ ഫോൺ നമ്പറിൽ വിളിച്ച് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് നൽകിയാൽ മതി. അതോടൊപ്പം മരുന്നുകൾ ആവശ്യമുള്ളവർക്ക് മൂസ്പെറ്റ് നീതി മെഡിക്കൽസ്, കുട്ടനല്ലൂർ നീതി മെഡിക്കൽസ്, വിൽവട്ടം നീതി മെഡിക്കൽസ് എന്നിവയും വീടുകളിൽ എത്തിച്ചു കൊടുക്കും. വരും ദിവസങ്ങളിൽ ഇത്തരം സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാൻ ശ്രമം നടത്തുന്നതാണെന്ന് മേയർ അറിയിച്ചു.
വിളിക്കേണ്ട നമ്പറുകൾ: കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ് -9946332167, പനംകുറ്റിചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ് -8129888048, 0487 2357175, മുത്തൂറ്റ് നീതി മെഡിക്കൽസ് – 9895051856, കുട്ടനെല്ലൂർ നീതി മെഡിക്കൽസ് – 9249386119, വിൽവട്ടം നീതി മെഡിക്കൽസ് – 0487 2325523, 9495584150
Comments are closed.