1470-490

സൗജന്യ റേഷൻ: ആദ്യദിനം കൈപ്പറ്റിയത് 1.28 ലക്ഷം പേർ


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രത്യേകമായി ഏർപ്പെടുത്തിയ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. ആദ്യദിവസം ജില്ലയിൽ 128545 പേർ റേഷൻ കൈപ്പറ്റി. ജില്ലയിൽ ആകെയുളളത് 8.39 ലക്ഷം കാർഡുടമകളാണ്. ഇതിൽ 15.25% പേരാണ് ആദ്യദിവസം റേഷൻ വാങ്ങിയത്. സർക്കാർ നിർദ്ദേശിച്ച സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചാണ് റേഷൻ വിതരണം നടത്തിയത്.
വിലക്കയറ്റം തടയുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തുന്ന പൊതുവിപണി പരിശോധന തുടരുകയാണ്. ബുധനാഴ്ച (എപ്രിൽ 1) 23 പലചരക്ക് കടക്കളിലും 31 പച്ചക്കറികടക്കളിലും വകുപ്പ് പരിശോധന നടത്തി. ഇതിൽ 13 ക്രമക്കേടുകൾ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Comments are closed.