1470-490

നരിക്കുനിയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകാൻ എം എൽ എ എത്തി


നരിക്കുനി: -നരിക്കുനി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകാൻ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖ് എത്തി ,ഇതര സംസ്ഥാന തൊഴിലാളികൾക്ക് അരിയും ,പയറു വർഗ്ഗ ങ്ങളും ,പച്ചക്കറിയും അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്, നരിക്കുനി പഞ്ചായത്തിലെ സന്നദ്ധ വളണ്ടിയർമാർ എം എൽ എ യുടെ നേതൃത്വത്തിൽ അവരുടെ താമസസ്ഥലങ്ങളിലാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തത് ”നരിക്കുനി പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം കെട്ടിട ഉടമകൾ സാധനങ്ങൾ വാങ്ങി നൽകിയിരുന്നു ,’ ഇത് തികയാതെ വന്നപ്പോ യാണ് കൊടുവള്ളി നിയോജക മണ്ഡലത്തിന്റെയും ,നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകുന്നത് ,
ഫോട്ടോ :- നരിക്കുനിയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകാൻ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖ് എത്തിയപ്പോൾ

Comments are closed.