1470-490

ഡോക്ടർമാർക്ക് മദ്യനിരോധന സമിതി പ്രവർത്തകർ ഗാന്ധിജിയുടെ ചിത്രം നൽകി

ഗാന്ധിജിയുടെ ഛായാചിത്രം. ഡോക്ടർ പി.കെ ഷാജഹാൻ ഏറ്റ് വാങ്ങുന്നു.

കുറ്റ്യാടി : കരിദിനത്തിൽ കേരള മദ്യനിരോധന സമിതി പ്രവർത്തകർ ഗാന്ധിജിയുടെ ചിത്രം നൽകി ഡോക്ടർമാരെഅനുമോദിച്ചു.ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യ വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ.ജി.എം.ഒ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കുറ്റ്യാടി ഗവ: ആശുപത്രിയിലെ ഡോക്ടർമാർക്ക് കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ ഛായാചിത്രം നൽകി അനുമോദിച്ചു.കുറ്റ്യാടി ഗവ: ആശുപത്രി ആർ എം.ഒ ഡോക്ടർ പി.കെ ഷാജഹാൻ ഗാന്ധിജിയുടെ ചിത്രം ഏറ്റുവാങ്ങി.ഡോ: നിർമ്മൽരാജ്, ഡോ: ഫാറൂഖ്, ഡോ: അബ്ദുള്ള, കേരള മദ്യനിരോധന സമിതി സംസ്ഥാന ജോ.. സെക്രട്ടറി സിദ്ധാർത്ഥ് നരി കൂട്ടുംചാൽ എൻ പി.നാരായണി ടീച്ചർ, ജിഷ്ണു സായ്, വിഷ്ണു ഇ., ജെഎസ് വിശ്വജിത്ത്, കെ.എം.ബഷീർ, വി.പി.എൻ ചന്ദ്രൻ എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.