ചരമം

ഡോ. ടി.വി.ശ്രീനിവാസൻ
തലശ്ശേരി: ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞയായിരുന്ന ഇ.കെ. ജാനകിയമ്മാളിന്റെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന ലോക പ്രശസ്ത കരിമ്പു ഗവേഷകനും ശാസ്ത്ര തജ്ഞനുമായ ഡോ.ടി.വി.ശ്രീനിവാസൻ (79) കോയമ്പത്തൂരിൽ അന്തരിച്ചു. കോയമ്പത്തൂർ കരിമ്പു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. ജാനകിയമ്മാളും ശ്രീനിവാസനും ചേർന്ന് വികസിപ്പിച്ച കരിമ്പിനങ്ങൾ പ്രസിദ്ധമാണ്. കണ്ണൂരിലെ പ്രാദേശിക കരിമ്പു ഗവേഷണ കേന്ദ്രത്തെ രാജ്യത്തെ പ്രധാന കരിമ്പു ഗവേഷണ കേന്ദ്രമായി വികസിപ്പിച്ചു. രാജ്യത്തും വിദേശത്തുമുള്ള സർവകലാശാലകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടേറെ കരിമ്പു ഗവേഷണ കേന്ദ്രങ്ങളുടെ ഉപദേഷ്ടാവായിരുന്നു’
കോടിയേരിയിലെ പരേതരായ വിദ്വാൻ കെ.ടി.കൃഷ്ണൻ ഗുരുക്കളുടെയും വടക്കയിൽ വേലാണ്ടി ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ.എൻ.സി.ജലജ ( കോയമ്പത്തൂർ കരിമ്പു ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ).
മക്കൾ: ഡോ.സഞ്ജയ്, ഡോ.ജയന്ത് (ഇരുവരും ശാസ്ത്രജ്ഞർ,അമേരിക്ക).
മരുമകൾ: വീണ (എൻജിനീയർ, അമേരിക്ക).
സഹോദരങ്ങൾ: ടി.വി.രാമകൃഷ്ണൻ (ഹൈക്കോടതി മുൻ ജഡ്ജി), ടി.വി.വസുമിത്രൻ(പി.ഡബ്ല്യു.ഡി.,റിട്ട. എൻജിനീയർ), ടി.വി.ശാരദാമണി (കോടിയേരി ),ഡോ.ടി.വി. വസുമതി ( ചൊക്ളി),പരേതനായ ടി.വി.വിശ്വനാഥൻ(കേരള കാർഷിക സർവകലാശാല അസി.പ്രൊഫസർ).
ശവസംസ്കാരം വ്യാഴാഴ്ച കോയമ്പത്തൂരിൽ.
Comments are closed.