1470-490

കോവിഡ് 19: നിയന്ത്രണങ്ങൾ നീട്ടി


കോവിഡ് 19 സമൂഹ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ തുടരുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ മാർച്ച് 31 വരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് തുടർന്നും നിലനിർത്തിക്കൊണ്ട് കളക്ടർ ഉത്തരവിറക്കിയത്. അവശ്യ സേവനങ്ങൾ ഒഴിച്ച് മറ്റുള്ളവയെല്ലാം നിരോധിച്ചും അടിയന്തര സാഹചര്യങ്ങളിലൊഴികെ ആളുകൾ പുറത്തിറങ്ങുന്നത് വിലക്കിയും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.

Comments are closed.