കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച പുന്നയൂർ പഞ്ചായത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി

കോവിഡ് 19 രോഗബാധ ഒരാൾക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുന്നയൂർ പഞ്ചായത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. ഗുരുവായൂർ ഫയർ ആന്റ് റസ്‌ക്യുവും സിവിൽ ഡിഫൻസ് ആർമിയും ചേർന്നാണ് അകലാടും പുന്നയൂരിലെ പൊതുജന സമ്പർക്ക മേഖലകളും അണുവിമുക്തമാക്കിയത്.
പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, മസ്ജിദ്, അകലാട് സെന്റർ, വടക്കേക്കാട് പോലീസ് പരിസരം, പഞ്ചവടി എസ് ബി ഐ ബാങ്ക്, തുടങ്ങിയ പ്രദേശങ്ങൾ അണുവിമുക്തമാക്കി. സോഡിയം ഹൈപ്പോ ക്‌ളോറൈറ്റ് ലായനി തെളിച്ചാണ് അണു നശീകരണം നടത്തിയത്. കൂടാതെ ചാവക്കാട് ടൗൺ, പോലീസ് സ്റ്റേഷൻ, കെ എസ് ഇ ബി ഓഫീസ്, താലൂക്ക് ഓഫീസ്, മണത്തല സ്‌കൂൾ ക്യാമ്പ്, സിവിൽ സ്റ്റേഷൻ, മത്സ്യ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളും ശുദ്ധീകരിച്ചു.
ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, ഓഫീസർമാരായ റഷീദ്, സിറിൻ, ജേക്കബ്, ഷാജു, രജി കുമാർ, സനിൽ കുമാർ, ദുരന്ത നിവാരണ സേനാ അംഗങ്ങളായ ഷെൽബിർ, നാസർ, കെ. എസ് ശ്രുതി, ഹനീഫ, റാസിഖ്, ബാലൻ, അസിൽ തുടങ്ങിയവർ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ധീൻ പറഞ്ഞു.
Comments are closed.