കോവിഡ് 19: പ്രതിരോധത്തിന് ഹോമിയോപ്പതിയും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോപ്പതി മരുന്നുകൾ വിതരണം ചെയ്തു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ റെസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ മരുന്ന് വിതരണം നടത്തി. വകുപ്പിന് കിഴിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി മരുന്ന് ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ ആയുർവേദ മെഡിക്കൽ ഓഫിസർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും തദ്ദേശ്ശ സ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു. ജില്ലയിലെ 450 ഓളം ക്യാമ്പുകളിൽ ഇതുവരെ സന്ദർശനം നടത്തി.
മദ്യാസക്തി ഉള്ളവർക്കായി ഹോമിയോപ്പതി ലഹരി വിമുക്ത ചികിത്സ കേന്ദ്രവും സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തിയും ചേർന്ന് ചികിത്സക്കും കൗൺസിലിങ്ങിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഞായർ ഒഴികെ എല്ലാ ദിവസവും ഒപി പ്രവർത്തിക്കുമെന്നും ടെലി കൗൺസിലിംഗും ചികിത്സയും ലഭ്യമാക്കുമെന്നും ഡി എം ഓ അറിയിച്ചു. വിളിക്കേണ്ട നമ്പർ 9745832879
ജില്ലാ ഹോമിയോപ്പതി വകുപ്പിലെ വിവിധ ജീവനക്കാർക്കും രോഗികൾക്കും വേണ്ടി ഹോമിയോപ്പതി ആശുപത്രിയിൽ സാനിറ്റൈസർ നിർമ്മിച്ചു നൽകി.
Comments are closed.