കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി ഏരുകുളം സൗഹൃദ കൂട്ടായ്മ

ഗുരുവായൂർ: ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരസഭ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ, കൗൺസിലർ പ്രിയ രാജേന്ദ്രൻ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ഗവ.യു.പി സ്‌കൂൾ, ശ്രീകൃഷ്ണ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ലഘുഭക്ഷണവും ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടമായ ഏരുകുളം നിവാസികളായ 60 ഓളം കുടുംബങ്ങൾക്ക് അരിയും പലവ്യജ്ഞന കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. പ്രസിഡണ്ട് അനീഷ് മാനംഗിരി, സെക്രട്ടറി രാജു തട്ടുപറമ്പിൽ, ജോ.സെക്രട്ടറി പ്രതീഷ് ഓടാട്ട്, വിജീഷ് ചിരിയങ്കണ്ടത്ത്, ശ്രേയസ് തിലകൻ, തിലകൻ അത്തിക്കോട്ട്, ശ്രീജിത്ത് വടക്കൂട്ട്, ജിനീഷ് കുട്ടൻ, അൻസാർ മൂക്കത്തയിൽ, അസീസ് എന്നിവർ നേതൃത്വം നൽകി.
പടം: ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരസഭ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകുന്നു
Comments are closed.