കമ്യൂണിറ്റി കിച്ചണുകൾ എം എൽ എ യുടെ നേത്യത്വത്തിലുള്ള ടീം സന്ദർശിച്ചു

നരിക്കുനി: -കൊടുവള്ളി നിയോജക മണ്ഡലത്തിലെ മടവൂർ, നരിക്കുനി, കിഴക്കോത്ത്, താമരശ്ശേരി, കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ കാരാട്ട് റസാഖ് എം എൽ എ യുടെ നേത്യത്വത്തിലുള്ള ടീം സന്ദർശിച്ചു. ലോക് ഡൗണിന്റെ സാഹചര്യത്തിൽ നാട്ടിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല എന്ന സർക്കാറിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് കൊടുവള്ളി മണ്ഡലത്തിലെ തദ്ധേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും മികച്ച പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ലോക്ക് ഡൗണിനാൽ പ്രയാസം അനുഭവപ്പെടുന്ന അതിഥി തൊഴിലാളികൾ , അന്നന്നത്തെ ഭക്ഷണം കണ്ടെത്താൻ സാധിക്കാത്തവർ, തെരുവിൽ അന്തിയുറങ്ങുന്നവർ തുടങ്ങിയവർക്കെല്ലാം സാമൂഹിക അടുക്കളയിൽ നിന്നും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. ജനപ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, പ്രവർത്തകർ തുടങ്ങിയവരെല്ലാം സാമൂഹികകിച്ചണിൽ സജീവ സാന്നിധ്യമാണ്, ഫോട്ടോ :- കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖ് കമ്യൂണിറ്റി കിച്ചണുകൾ സന്ദർശിക്കുന്നു
Comments are closed.