1470-490

കമ്മ്യൂണിറ്റി കിച്ചൺ: അപകീർത്തി പ്രചരണം ജില്ലാ പോലീസ് ഓഫീസർക്ക് പരാതി നൽകി.

കോട്ടക്കൽ: കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിനെതിരെ അപകീർത്തി പ്രചരണം ജില്ലാ പോലീസ് ഓഫീസർക്ക് പരാതി നൽകി. പൊന്മള പഞ്ചായത്തിൽ പതിനെട്ടാം വാഡിലെ ഭക്ഷണ വിതരണത്തെ കുറിച്ചാണ് ഫെയ്സ് ബുക്കിൽ അപകീർത്തിപെടുത്തുന്ന പോസ്റ്റിട്ടിരിക്കുന്നത്. പൊന്മള യുടെ പോരാളി എന്ന പേജിലൂടെയാണ് വ്യാജ പ്രചരണം. വാഡുമെമ്പർ പ്രദേശത്തെ അതിഥി തൊഴിലാളികൾ ഭക്ഷണം എത്തിക്കുന്നിലെന്നും അവർ പട്ടിണിയിലാകാൻ പോകുന്നു പ്രദേശത്തുകാർ ശ്രദ്ധിക്കണം തുടങ്ങിയ വിദ്വേശകരമായ പരാമർഷങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വാഡുമെമ്പർ എം.പി.മുസ്ഥഫ മാസ്റ്റർ ജില്ലാ പോലീസോഫീസർക്ക് പരാതി നൽകിയത്. പഞ്ചായത്തിൽ കുടുതൽ അതിഥി തൊഴിലാളികൾ താമസിക്കുന്നത് പതിനെട്ടാം വാഡിലാണ്. അതു കൊണ്ട് തന്നെ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതും അവിടെ തന്നെയാണ്. രാഷ്ട്രീയ ലാഭം പ്രതീക്ഷിക്കാതെ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയവൽക്കരിച്ചു തെറ്റിധാരണ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് വാർഡ് മെമ്പർ മുസ്ഥഫ മാസ്റ്റർ പറഞ്ഞു.

Comments are closed.