1470-490

കമ്മ്യൂണിറ്റി കിച്ചൺ ഒരുക്കി ചേർപ്പ് പഞ്ചായത്ത്


കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിക്കുള്ളിലെ അർഹരായവരെ കണ്ടെത്തി ഭക്ഷണം സൗജന്യമായി എത്തിച്ചു നൽകുന്നതിന് ചേർപ്പ് പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. 200 പേർക്കാണ് ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള പൊതിച്ചോർ തയ്യാറാക്കി നൽകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്തവർക്കും കിടപ്പ് രോഗികൾക്കും ആരോരുമില്ലാത്ത വയോജനങ്ങൾക്കും തമിഴ്നാട്ടിൽ നിന്നുള്ള 20 ഓളം വരുന്ന തൊഴിലാളികൾക്കുമാണ് ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് ഭക്ഷണം നൽകുന്നത്. ഇതിനു പുറമെ ക്വാറന്റൈനിലുള്ള രണ്ട് കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങളും റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരുമാണ് ഈ ഉദ്യമത്തിന് പുറകിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് ഭക്ഷണം ഒരുക്കുമെന്നും ഇവർ പറഞ്ഞു.

Comments are closed.