1470-490

ചാലക്കുടിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

ചാലക്കുടിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും, മകനുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവരുടെ വേറൊരു മകനെ പരിശോധന ഫലം നെഗറ്റീവ് ആയതു കാരണം ചാലക്കുടി താലൂക്ക് ആശുപത്രയിലെ നിരിക്ഷണ വാര്‍ഡിലേക്ക് മാറ്റുകയും, ഭാര്യയേയും, മകനേയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. മകന്‍ സഞ്ചരിച്ചിരുന്ന റൂട്ട് മാപ്പ് ലഭിച്ചാല്‍ മാത്രമെ കുടുതല്‍ വിവിരങ്ങള്‍ അറിയുവാന്‍ കഴിയു എന്ന് പറയപ്പെടുന്നു. ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീക്കരിക്കുന്നത് അപൂര്‍വ്വമാണെന്ന് പറയുന്നു. കഴിഞ്ഞ ഇരുപതിനാണ് ഇയാൾ മൗറീഷ്യസിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

Comments are closed.