ഇന്നലെകളിലേക്ക് ഒരു യാത്ര: കുടുംബശ്രീ വയോജനങ്ങൾക്കായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

കൊറോണ കാലഘട്ടം വളരെ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി തൃശ്ശൂർ ജില്ലയിലെ വയോജന അയൽക്കൂട്ടം അംഗങ്ങൾക്ക് കുടുംബശ്രീ ഒരു സുവർണാവസരം ഒരുക്കുന്നു. വയോജനങ്ങളുടെ ജീവചരിത്രം, ആത്മകഥ, അനുഭവക്കുറിപ്പുകൾ എന്നിവ തയ്യാറാക്കാനാണ് അവസരം നൽകുന്നത്. ഇങ്ങനെ തയ്യാറാക്കിയ ഓർമ്മക്കുറിപ്പുകൾ മകളുടെയോ പേരക്കുട്ടികളുടെ സഹായത്തോടെയോ അല്ലാതെയോ വാട്സ്ആപ്പ് വഴി ഏപ്രിൽ 15 നു മുൻപ് വയോജന അയൽക്കൂട്ടം ഭാരവാഹികൾ വഴി എ ഡി എസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ലഭിക്കണം. എഴുതുന്ന കുറിപ്പിൽ പേര് വയസ്സ്, അഡ്രസ്സ്, വാർഡിന്റെ പേര്,വയോജന അയൽക്കൂട്ടത്തിന്റെ പേര് എന്നിവ ഉണ്ടായിരിക്കണം. കർഫ്യൂ തീരുമ്പോളോ ഏപ്രിൽ 25ന് അകമോ ഒറിജിനൽ കോപ്പി സി ഡി എസിൽ എത്തണം. ലഭിക്കുന്ന അനുഭവക്കുറിപ്പുകൾ സി ഡി എസുകൾ പുസ്തകരൂപത്തിലാക്കുകയും പ്രകാശനം നടത്തുകയും ചെയ്യുന്നതാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകൾക്ക് ജില്ലാ തലത്തിലും സി ഡി എസ് തലത്തിലും സമ്മാനം നൽകുന്നതായിരിക്കും.
Comments are closed.