ഏപ്രില്‍ ഒന്ന് ഏപ്രില്‍ കൂള്‍ ആയി ആചരിക്കും

വേങ്ങര: മരം നടാം വരമാകാം എന്ന സന്ദേശവുമായി കേന്ദ്ര നീതി ആയോഗിന് കീഴിലുള്ള സോഷ്യല്‍ സര്‍വ്വീസ് സ്കീമിനു കീഴില്‍ ഏപ്രിൽ ഒന്നിന് ഏപ്രില്‍ കൂള്‍
ആചരിക്കുന്നു.
സംസ്ഥാനത്തെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ എസ്.എസ്.എസ് യുനിറ്റുകളിലെ അംഗങ്ങൾ ലോക്ക് ഡൗൺ കാലമായതിനാൽ അവരവരുടെ വീടുകളിലും മറ്റുമായി മരങ്ങൾ നട്ടും മരങ്ങളെ പരിപാലിച്ചുമാണ് ഏപ്രിൽ കുൾ ആചരിക്കുക.
വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് യൂണിറ്റിന് കീഴില്‍ നൂറ് വിദ്യാര്‍ഥികളുടെ വീടുകളില്‍ നാളെ മരം നടുമെന്ന് പ്രോഗ്രാം ഓഫീസർ ടി മൊയ്തീൻ കുട്ടി അറിയിച്ചു.
Comments are closed.