750 ലിറ്റർ വാഷ് കണ്ടെത്തി

എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ രണ്ടിടത്തായി 750 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു. കോനൂർ കോട്ടമുറി ദേശത്തെ തുമ്പൂർമുഴി കനാൽ ബണ്ടിൽ കുഴിച്ചിട്ട നിലയിൽ 500 ലിറ്റർ വാഷും ആന്ത്രക്കാം പാടത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന പാറമടയുടെ സമീപത്തു നിന്നും 250 ലിറ്റർ വാഷുമാണ് കണ്ടെത്തിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ A. രാധാകൃഷ്ണൻ , പ്രിവന്റീവ് ഓഫീസർമാരായ K V ജീസ് മോൻ , KA ജയദേവൻ, ഷാജു PP, CEOമാരായ ശ്രീരാജ്, ശ്യാം, രാജേന്ദ്രൻ, സന്തോഷ് എന്നിവരുണ്ടായിരുന്നു. ബിവറേജസ് ഷോപ്പുകളും കളള് ഷോപ്പുകളും ബാറുകളും അടഞ്ഞുകിടക്കുന്നതിന്റെ മറവിൽ റേഞ്ച് പരിധിയിൽ അനധികൃത മദ്യ നിർമ്മാണം നടക്കുമെന്ന കണക്കുകൂട്ടലിൽ ശക്തമായി നിരീക്ഷണവും പരിശോധനയും നടത്തുന്നതാണ്. ഇത്തരം അനധികൃത മദ്യ നിർമ്മാണവും വിതരണവും ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിന്റെ 2705522 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Comments are closed.