1470-490

തിരുവില്വാമല പഞ്ചായത്തിൽ സമൂഹ അടുക്കള തുടങ്ങി


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവില്വാമല പഞ്ചായത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് സമൂഹ അടുക്കള ആരംഭിച്ചത്. 30.03.2020 ഇൽ 85 ഓളം പേർക്ക് ഭക്ഷണം നൽകി. ഇതിൽ 75 ഓളം പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. ഇന്നലെ 150 ഓളം പേർക്ക് ഭക്ഷണം നൽകി. ഇതിൽ അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടും. പഞ്ചായത്തിന് ലഭിക്കുന്ന സ്പോൺസർഷിപ്പിൽ കൂടിയാണ് ഇതിന് വേണ്ട തുക സമാഹരിക്കുന്നത്. വീടുകളിൽ തനിച്ചു കഴിയുന്നവർ, ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർ എന്നിവർക്കെല്ലാം വളരെയധികം ഉപകാരപ്രദമാണ് ഈ കിച്ചൺ.
ഭക്ഷണം വേണ്ടവർ ബന്ധപ്പെടേണ്ട നമ്പർ
കെ പി ദേവരാജ് – 9447246396
ബിന്ദു വിജയകുമാർ – 9946813624
മധു ആനന്ദ് – 9447969385
മനോജ് – 9947203698
ശോശാമ്മ തോമസ് – 9846407916
എം ആർ മണി – 9496046062

Comments are closed.