1470-490

പൊന്നാനി ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു.


പൊന്നാനി, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രയാസം നേരിടുന്ന അതിഥി തൊഴിലാളികൾക്ക് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു.  നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാഥേയം പദ്ധതിയിലെ സമാഹരണം വഴി ലഭിച്ച സഹായം കൂടി ചേർത്താണ് ഭക്ഷ്യ കിറ്റ് വിതരണം നൽകുന്നത്. പൊന്നാനി നഗരസഭ പരിധിയിൽ താമസിക്കുന്ന 700 ഓളം അതിഥി തൊഴിലാളികൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.
കുണ്ടുകടവ് ജംഗ്ഷനിലെ അതിഥി തൊഴിലാളി വാസ സ്ഥലത്ത് വെച്ച് കിറ്റ് വിതരണം തുടങ്ങിയത്
ട്രോമാകെയർ ടീമാണ് കിറ്റ് പാക്കിംഗിന് സഹായിച്ചത്. സാമ്പത്തിക സഹായം തന്ന നന്മ മനസ്സുകൾക്ക് നഗരസഭ പ്രത്യേകം നന്ദി അറിയിച്ചു.

Comments are closed.