1470-490

വ്യജവാറ്റിനെതിരെ ശക്തമായ നീരിക്ഷണം: 58 കാരൻ പോലീസ് പിടിയിലായി

കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യ നിർമ്മാണം തടയുന്നതിനായി പരിശോധന കർശനമാക്കി. വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യജവാറ്റിനെതിരെ ശക്തമായ നീരിക്ഷണം നടത്തി വരുന്നതിനിടെ 58 കാരൻ പോലീസ് പിടിയിലായി. കിഴക്കേ കോടാലിയിലുള്ള വീട്ടിൽ ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് ചാലക്കുടി ഡി വൈ എസ് പി സി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് കിഴക്കേ കോടാലി ശൂനി പറമ്പൻ വീട്ടിൽ
ശിവരാമൻ പിടിയിലായത്. വെള്ളികുളങ്ങര സി ഐ – കെ.പി .മിഥുൻ, സബ്ബ് ഇൻസ്പെക്ടർമാരായ എസ്.എസ്. ഷിജു ടി.ഡി.അനിൽ, എ എസ് ഐ ജോഷി, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റൊ, മിനി, സജീവൻ ,അബ്ദുൾ സലാം എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ വാറ്റിയ ചാരായവും 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്നും ശക്തമായ റെയ്ഡുകളും നടപടികളും ഉണ്ടാകുമെന്നും വെള്ളിക്കുളങ്ങര സി.ഐ- കെ.പി.മിഥുൻ അറിയിച്ചു.

Comments are closed.