അതിഥി തൊഴിലാളികൾ താമസിക്കുന്നത് അനധികൃത കെട്ടിടങ്ങളിൽ

നരിക്കുനി: -നരിക്കുനിയിലെ അതിഥി തൊഴിലാളികൾ സംഘടിച്ച് താമസിക്കുന്നത് അനധികൃത കെട്ടിടങ്ങളിൽ ,കച്ചവട ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഷട്ടറുള്ള ,എയർ വരാൻ ജനൽ പോലുമില്ലാത്തതും ,അതുപോലെ ഒരാൾക്ക് താമസിക്കാൻ അധികാരികൾ ലൈസൻസ് നൽകിയ കെട്ടിടത്തിലും ആളുകൾ കുത്തിനിറച്ചാണ് താമസിക്കുന്നത് ,പക്ഷെ രാത്രി 8 മണിയോടെ ഇവിടെയെത്തുന്ന തൊഴിലാളികൾ രാവിലെ 5 മണിയോടെ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന അവസ്ഥയായിരുന്നു ഇതുവരെ ,എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ വന്നതോടെയാണ് പ്രശ്നമായത് ,വേനൽ കനത്തതോടെ പകൽ പോലും ഷട്ടർ തുറന്നിട്ടാൽ റൂമിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ,അതു മൂലം പുറത്തിറങ്ങി ബിൽഡിങ്ങിന്റെ അരികിൽ ഇരുന്ന് സമയം നീക്കുകയാണ് തൊഴിലാളികൾ ,
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ സo ഘടിച്ച് പുറത്തിറങ്ങിയതോടെയാണ് ഇവരുടെ താമസസ്ഥലങ്ങൾ പരിശോധന നടത്താൻ തുടങ്ങിയത് ,കോഴിക്കോട് ജില്ലയിൽ നരിക്കുനി അങ്ങാടിയിലും ,പരിസര പ്രദേശങ്ങളിലുമായി ഏകദേശം രണ്ടായിരത്തിലധികം അതിഥി തൊഴിലാളികളാണ് ഇങ്ങനെ അനധികൃതമായി താമസിക്കുന്നത് ,യാത്രാ സൗകര്യവും ,പൊതു ജനങ്ങളുടെ ഇടപെടലും ,സഹകരണവുമാണ് ഇത്രയും തൊഴിലാളികൾ നരിക്കുനി തെരഞ്ഞെടുക്കാൻ കാരണം , എളേറ്റിൽ വട്ടോളി ,പൂനൂർ ,ബാലുശ്ശേരി ,നന്മണ്ട, കാക്കൂർ ,കക്കോടി ,ചേളന്നൂർ ,പടനിലം ,കൊടുവള്ളി ,തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുന്നത് നരിക്കുനിയിൽ താമസിക്കുന്ന തൊഴിലാളികളാണ് ,കൊമേഴ്സ്യൽ ആവശ്യത്തിന് ലൈസൻസുള്ള ഓരോ റൂമിലും 10 ഓളം തൊഴിലാളികളാണ് തിങ്ങി നിറഞ്ഞ് താമസിക്കുന്നത് ‘, ഒരാളിൽ നിന്ന് 1000 രൂപയാണ് വാടക ഇനത്തിൽ ഈടാക്കുന്നത് ,എന്നാൽ ഭക്ഷണം ഉണ്ടാക്കാനോ ,ശുദ്ധമായ കുടിവെള്ള മോ ,ഇവർക്ക് വേണ്ട ബാത്ത് റൂം ,മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടങ്ങളിലില്ല ,ഭക്ഷണം ഉണ്ടാക്കുന്നതും ,താമസിക്കുന്നതും ,മറ്റ് ആവശ്യങ്ങൾ നടത്തുന്നത് ആകെയുള്ള ഒരു ബാത്ത് റൂമിൽ നിന്നാണ് ,
നരിക്കുനി പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത് ചെങ്ങോട്ടു പൊയിലിലെ പാറന്നൂർ എൽ പി സ്കൂളിലാണ് ,സൗജന്യ ഭക്ഷണം ഉണ്ടെങ്കിലും ,പച്ചക്കറിയായതിനാൽ ഇവർക്ക് താത്പര്യം കുറവാണ് ,സ്ഥിരമായി മാംസാഹാരം കഴിക്കുന്നതിനാൽ സൗജന്യ ഭക്ഷണം കൊടുക്കുന്നവരെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത് ,ലോക്ക് ഡൗൺ കഴിയുന്നത് വരെ ഇവരെ പോറ്റാൻ പാടുപെടുകയാണ് ഗ്രാമപഞ്ചായത്ത് അധികൃ തർ
Comments are closed.