1470-490

ദേശീയപാതയില്‍ വാഹനാപകടം; നാല് പേര്‍ക്ക് പരുക്ക്.

കൊടകര: ദേശീയപാതയിൽ കൊടകര പോലീസ് സ്റ്റേഷനടുത്ത് പെരിങ്ങംകുളത്ത് കോഴികളുമായിപ്പോയ ലോറി, ടാങ്കർ ലോറിയിലിടിച്ച് മറിഞ്ഞു. പൊള്ളിച്ചിയിൽ നിന്ന് ആലുവയിലേക്ക് കോടികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ലോറിയുടെ പുറകിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മീഡിയ നിലൂടെ കയറി ദേശീയപാതയുടെ മറുവശത്തേക്കാണ് മറിഞ്ഞത്. അപകടത്തില്‍
ലോറിയിലുണ്ടായിരുന്ന
 നാല് പേര്‍ക്ക് പരിക്കേറ്റു.  പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. പാത്താന്‍പാടം സ്വദേശി എരണിക്ക ഇര്‍ഷാദ് (27)ന് പരുക്ക് ഗുരുതരമാണ്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ അച്ചൂസ് വീട്ടില്‍ മുകേഷ് (29), വടക്കുംഞ്ചേരി സ്വദേശികളായ സലിം (32), അഹമ്മദലി (31) എന്നിവര്‍ക്കും  പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കൊടകര പോലീസ്, പുതുക്കാട് ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗാന്ധി നഗർ ഏകലവ്യാ ക്ലബിന്റെ ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Comments are closed.