1470-490

മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മുൻഷി ഹൃദയാഘാതം മൂലം മരണപെട്ടു

പരപ്പനങ്ങാടി: മുസ്ലീം ലീഗ് നേതാവും പൊതു പ്രവർത്തകനുമായ പാലതിങ്ങൽ പള്ളിപ്പടി മൂഴിക്കൽ മുഹമ്മദ് കുട്ടി മുൻഷി ഹൃദയാഘാതം മൂലം മരണപെട്ടു.കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് അന്ത്യം.

പാലതിങ്ങൽ എ.എം.എൽ പി സ്കൂൾ മുൻ അറബി അധ്യാപകനായിരുന്നു. ഇന്നലെ രാവിലെ നെഞ്ച് വേധനയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലസിക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം ജില്ല സിക്രട്ടറി, ഗ്രാമ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കെ.എൻ.എം.സംസ്ഥാന കൗൺസിലർ, പാലത്തിങ്ങൽ ടൗൺ സലഫി മസ്ജിദ് സിക്രട്ടറി, ഖാഇദ മില്ലത്ത് ഫൗണ്ടേഷൻ രക്ഷാധികാരി, തുടങ്ങി നിരവധി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് പാ ല തിങ്ങൽ വലിയ ജുമ അത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും

Comments are closed.