മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു

കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാർക്കുള്ള മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. എം മോഹനൻ, കെ രാജക്കുറുപ്പ് എന്നിവർ സംസാരിച്ചു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾ പാലിക്കേണ്ടതിനാൽ ഫോൺ വഴി രജിസ്റ്റർ ചെയ്യുന്ന മെമ്പർമാർക്ക് മാത്രമാണ് മരുന്ന് നൽകുന്നത്. ഏപ്രിൽ നാല് വരെ രാവിലെ 9 മുതൽ 1 മണി വരെ പേര് രജിസ്റ്റർ ചെയ്യാം.
Comments are closed.