1470-490

വിഷ്ണുനാഥ് നുണപറയാൻ അറപ്പില്ലാതായത് എന്നു മുതലാണ്

പി സി വിഷ്ണുനാഥിനെതിരെ എംബി രാജേഷിൻ്റെ പോസ്റ്റ്


കോൺഗ്രസ് നേതാവ് വിഷ്ണുനാഥിൻ്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?
സർക്കാരിനെ വിമർശിച്ചോളൂ. പക്ഷേ വസ്തുതയുണ്ടാവണം. വിമർശിക്കാൻ സർക്കാർ പഴുതൊന്നും തരുന്നില്ലെങ്കിൽ കൊടും നുണ പറയാമോ? നാടൊരു വലിയ ദുരന്തമുഖത്തല്ലേ? നുണയും വിഷവും വമിപ്പിക്കാൻ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ? കേരള സർക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോ? ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?
വിഷ്ണുനാഥിനെ എനിക്ക് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കാലം മുതൽ അറിയാം. ഇങ്ങനെ നുണ പറയാൻ അറപ്പില്ലാത്തൊരാളായി നിങ്ങൾ പരിണമിച്ച തെങ്ങിനെയാണ് വിഷ്ണുനാഥ് ?ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ? നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട നേതാക്കൾ കാണിക്കുന്ന ഈ മാതൃക എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾക്ക് നൽകുക?
തിരുത്താനുള്ള അന്തസ് വിഷ്ണുനാഥിൽ നിന്ന് പ്രതീക്ഷിക്കാമോ?
M B Rajesh

Comments are closed.