1470-490

ലോക്ഡൗൺ ദിനങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളുമായി തൊഴിയൂർ ലൈഫ് കെയർ യൂണിറ്റംഗങ്ങൾ

ഗുരുവായൂർ: ലോക്ഡൗൺ ദിനങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളുമായി തൊഴിയൂർ ലൈഫ് കെയർ യൂണിറ്റംഗങ്ങൾ. ചാവക്കാട്, ഗുരുവായൂർ, കുന്ദംകുളം മേഖലകളിൽ പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാർക്കും ചായയും, ചെറുകടിയും, മിനറൽവാട്ടറും സൗജന്യമായി എത്തിച്ചു നൽകിയാണ് ലെഫ് കെയർ യൂണിറ്റംഗങ്ങൾ മാതൃകയാകുന്നത്. പഴംപൊരി, ബോണ്ട തുടങ്ങിയ ചെറുകടികളും കട്ടൻചായയും ഇവരുടെ വീടുകളിൽ തയ്യാറാക്കിയും  കടകളിൽ നിന്നും മിനറൽ വാട്ടർ വാങ്ങിയുമാണ് ഇവർ വിതരണം ചെയ്യുന്നത്. രാവിലെ തുടങ്ങുന്ന പ്രവർത്തനം ഉച്ചവരെ തുടരും. തൊഴിയൂർ ലൈഫ് കെയർ യൂണിറ്റിലെ അംഗങ്ങളായ ഷെറീഫ്, പ്രദീഷ്, റഷീദ്, ഫൈസൽ, യൂസഫലി തുടങ്ങിയവരുെ നേതൃത്വത്തിലാണ് സന്നദ്ധസേവന പ്രവർത്തനങ്ങൾ.

 

Comments are closed.