ലോക്ക് ഡൗൺ കാലത്ത് പ്രധാന അധ്യാപിക്ക് ഓൺ ലൈൻ യാത്രയയപ്പ് നൽകി സഹ പ്രവർത്തകർ .

ചെറുതുരുത്തി : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ പ്രിയപ്പെട്ട പ്രധാന അധ്യാപികയുടെ റിട്ടയർമെൻറ് ചടങ്ങിന് എത്താൻ കഴിയാതിരുന്ന സഹ പ്രവർത്തകർ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓൺ ലൈനായി യാത്രയപ്പ് നൽകി . ചെറുതുരുത്തി എസ്.എൻ.ടി.ടി.ഐ യിലെ പ്രധാന അധ്യാപിക ശ്രീമതി കെ.എൻ ജലജ ടീച്ചർക്കാണ് സഹപ്രവർത്തകർ ഓൺ ലൈനായി യാത്രയയപ്പ് നൽകിയത് . രാവിലെ 11.30 ന് തുടങ്ങിയ യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു . തൃശ്ശൂർ ജില്ലയിലും സമീപ ജില്ലകളിലും സ്ഥിര താമസക്കാരായ മുഴുവൻ സഹ പ്രവർത്തകരും പങ്കാളികളായി . മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് ശ്രീമതി .ജലജ ടീച്ചർ വിരമിക്കുന്നത് .
ശ്രീ കെ.പി ഉണ്ണി സ്വാഗതവും ശ്രീമതി വി.പി നസീമ നന്ദിയും പറഞ്ഞു . ശ്രീമതി കെ.എൻ ജലജ ടീച്ചർ മറുപടി പ്രസംഗം നടത്തി .
Comments are closed.