1470-490

ലൈഫിന് 1 കോടി രൂപ വകയിരുത്തി ചേർപ്പ് ബ്ലോക് പഞ്ചായത്ത്

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് 2020-21 ലേക്കുള്ള വാർഷിക ബജറ്റിൽ ഭവനരഹിതരില്ലാത്ത ബ്ലോക്ക് പഞ്ചായത്തിന് ഊന്നൽ നൽകി. ഇതിനായി ‘ലൈഫ് ‘ഭവന പദ്ധതിയ്ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റ് ആരോഗ്യമേഖലയ്ക്കായി വിവിധ പ്രോജക്ടുകൾക്ക് 33 ലക്ഷം രൂപ ചെലവഴിക്കാൻ ലക്ഷ്യമിടുന്ന ബജറ്റ് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.സണ്ണിയാണ് അവതരിപ്പിച്ചത്.
കാർഷികരംഗം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകർഷകർക്ക് 20 ലക്ഷം രൂപ കൂലി ചെലവിലെ സബ്സിഡിക്കായും, പൂകൃഷി, വനിതാ കർഷക ഗ്രൂപ്പുകൾക്ക് കാർഷികയന്ത്രങ്ങൾ നൽകുന്നതിനായി 12 ലക്ഷം രൂപയും, ക്ഷീരകർഷകർക്ക് പാലിന് വില കൂടുതലും കാലി തീറ്റ വില കുറച്ചും ലഭിക്കാനാകും വിധം സബ്സിഡി ഇനത്തിൽ 7.50 ലക്ഷം രൂപയും, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതകളുടെ സ്വയംതൊഴിൽ പദ്ധതി പ്രകാരം നൈപുണ്യവികസനം, യൂണിറ്റ് സ്ഥാപിക്കൽ എന്നിവക്കായി 20 ലക്ഷം രൂപയും നീക്കിവെച്ചിരിട്ടുണ്ട്.
ബ്ലോക് പഞ്ചായത്ത് പ്ലാസ്റ്റിക് രഹിതമാക്കുന്നതിനും ലഭ്യമായ പ്ലാസ്റ്റിക് ടാർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുടർ ഉപയോഗത്തിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ 16 ലക്ഷം രൂപയും വകയിരുത്തി. ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പ്, വാദ്യകലാ പരിശീലനം, ബുക് ബൈന്റിംഗ്, ഫയൽ മേക്കിംഗ് യൂണിറ്റ്, ജെന്റർ റിസോഴ്സ് സെന്ററും കൗൺസലിംഗ് സംവിധാനവും, മുതിർന്ന പൗരന്മാരുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താൻ ബ്ലോക് തല വയോജനകേന്ദ്രം,
അങ്കണവാടി തലത്തിൽ വയോ സൗഹൃദ സായന്തനം, കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം ഹോട്ടൽ, പട്ടികജാതി വിദ്യാർത്ഥികൾക്കായി പഠനമുറികൾ, പട്ടികജാതിക്കാർക്കും ഭിന്നശേഷി വിഭാഗക്കാർക്കും ചെണ്ടവാദ്യപരിശീലനം, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്, പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസന പദ്ധതി എന്നിവയ്ക്ക് തുക വകയിരുത്തിയ ബജറ്റ് ശ്രദ്ധേയമായി. ദേശീയ തൊഴിലുറപ്പ്, പ്രൈം മിനിസ്റ്റേഴ്സ് കൃഷി സഞ്ചയ് യോജന എന്നീ പദ്ധതികൾ പ്രകാരം രണ്ട് കോടി രൂപയുടെ ജലസംരക്ഷണ പ്രവൃത്തികൾ എന്നിവയുൾപ്പെടെ വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സിമി അരുൺ, കെ. ഡി. മിൽട്ടൺ, രഞ്ജിനി തെക്കത്ത്, ബ്ലോക്പഞ്ചായത്ത് മെമ്പർമാരായ കെ. എ. പ്രദീപ്, ജെൻസൺ ജോർജ്, എൻ.ടി.ശങ്കരൻ, അഡ്വ.എ.ബി.അനീഷ്, സുജിത സുനിൽ, ആശ മാത്യൂസ്, ലീന ടീച്ചർ എൻ.പി.തങ്കമണി, ബി.ഡി.ഒ .ജി.എസ്.ലേഖ എന്നിവർ സംസാരിച്ചു.

Comments are closed.