1470-490

ലീഗ് നേതാവ് കയ്യാളിയ പള്ളി കമ്മറ്റിയിലെ പിടിപ്പ് കേട് ചോദ്യം ചെയ്ത മദ്യവയസ്ക്കനെ ആക്രമിച്ചു

പരപ്പനങ്ങാടി :- ലീഗ് നേതാവ് കയ്യാളിയപള്ളി കമ്മറ്റിയിലെ പിടിപ്പ് കേട് ചോദ്യം ചെയ്ത മദ്യവയസ്കനെ ആക്രമിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മാളിയേക്കൽ മുഹമ്മദലി ( 52 )നെയാണ് ആക്രമിച്ചത്.മുസ്ലീം ലീഗ് മണ്ഡലം നേതാവും, ഉള്ളണം മഹല്ല് നേതൃത്വം വഹിക്കുന്ന കോയ ഹാജിക്കെതിരെ നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ അഴിമതിയും, പിടിപ്പ് കേടും ആരോപിച്ച തിനെ തുടർന്നാണ് ലീഗ് നേതാവിന്റെ മക്കളും, ബന്ധുക്കളും ആക്രമിച്ചതെന്ന് ഇദ്ധേഹം പറയുന്നു.
ഇന്നലെ രാത്രി 8 മണിക്ക് ഭാര്യക്ക് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ പോയ മാളിയേക്കൽ മുഹമ്മദലിയെ വീടിനടുത്ത് വെച്ച് സംഘം കമ്പി പാര കൊണ്ടും വടിവാൾകൊണ്ടും ആക്രമിക്കുകയായിരുന്നു. ഇദ്ധേഹം സഞ്ചരിച്ച ബൈക്ക് ആക്രമികൾ വന്ന വാഹനം കൊണ്ട് ഇടിച്ചിട്ടാണ് ആക്രമിച്ചതത്രെ. ഇരുകാലുകൾക്കും കൈക്കും തലക്കുംപരുകേറ്റ ഇദ്ധേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ,പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു’. സഞ്ചരിച്ച സ്കൂട്ടറും അക്രമികൾ അടിച്ച് തകർത്തിട്ടുണ്ട് . ഇദ്ധേഹത്തിൻറെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
മുസ്ലിം ലീഗ് മണ്ഡലം നേതാവായ വടക്കേ പുറത്ത് കോയ ഹാജി എന്ന ആളുടെ മകൻ അലിയും അയാളുടെ സഹോദര പുത്രൻമാരായ റഷീദ്, മാജിദും ഇവരുടെ മൂന്ന് കൂട്ടാളികളും അടങ്ങിയ ആറംഗ സംഘമാണ് മുഹമ്മദലിയെ മർദ്ധിച്ചതന്ന് ഇയാൾ പറഞ്ഞു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.എന്നാൽ സംഭവം പരാതിപെട്ടിട്ടും പോലീസ് രാഷ്ട്രീസ്വാധീനത്തിന് വഴങ്ങി നടപടി എടുക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ലന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

Comments are closed.