കടങ്ങോട് പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാംപ്

കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ അതിഥി തൊഴിലാളികൾക്ക് ആരംഭിച്ച കടങ്ങോട് പെമില്ലാക്ക് മൈഗ്രാന്റ് ലേബർ അക്കോമഡേഷൻ ക്യാംപിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, വാർഡ് മെമ്പർ പി.വി. കൃഷ്ണൻ, സെക്രട്ടറി എം.ജയൻ, ഫാദർ ഡേവീസ് ചിറമ്മേൽ, പെമില്ലാക്ക് ഉടമ ഡോണി വർഗ്ഗീസ് തുടങ്ങിയവർ സന്നിഹിതരായി. ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ് ഡി എം ഒ ഡോ. അനുമേരി, ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞിരുന്ന 80 അതിഥി തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം ഇവിടേക്ക് മാറ്റി പാർപ്പിച്ചത്. ഇവർക്ക് ആവശ്യമായ ഭക്ഷണവും ഗ്രാമ പഞ്ചായത്ത് നൽകുന്നുണ്ട്.
Comments are closed.