1470-490

അതിഥി തൊഴിലാളികൾക്ക് ഇഷ്ടഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കി ഏങ്ങണ്ടിയൂർ


അതിഥി തൊഴിലാളികൾക്ക് അവരുടെ ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ സൗകര്യമൊരുക്കി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്. സഹകരണ ബാങ്കിന്റെ സഹയത്തോടെ പത്ത് ദിവസം അതിഥി തൊഴിലാളികൾക്ക് പാകം ചെയ്യാനുള ഭക്ഷണ സാധനങ്ങളാണ് ക്യാമ്പിൽ നൽകിയത്. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ 149 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവർക്ക് സമൂഹ അടുക്കളയിലെ ഭക്ഷണം പറ്റുന്നതല്ല എന്ന സാഹചര്യത്തിലാണ് അവരുടെ ഇഷ്ടത്തിന് ഭക്ഷണം പാകം ചെയ്യുന്നതിനായുള്ള സാധനങ്ങൾ നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ പറഞ്ഞു.

Comments are closed.