1470-490

358 പേർക്ക് ഭക്ഷണം നൽകി തളിക്കുളം ഗ്രാമപഞ്ചായത്ത്


സമൂഹ അടുക്കള മുഖേന ചൊവ്വഴ്ച്ച 358 പേർക്ക് ഭക്ഷണം നൽകി തളിക്കുളം ഗ്രാമപഞ്ചായത്. കൂട്ടായ പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും കരങ്ങൾ ഒരുമിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെയാണ് പഞ്ചായത്ത് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. 20 പേർ അടങ്ങുന്ന യുവ വളണ്ടിയർമാർ പഞ്ചായത്തിന്റെ കൂടെയുണ്ട്. ഒരു ഊണിന് 20 രൂപയും പാഴ്‌സൽ ചാർജായി അഞ്ച് രൂപയും ഈടാക്കും. എന്നാൽ തളിക്കുളത്തെ വളണ്ടിയർമാർ ഒരുപൈസ പോലും വാങ്ങാതെ സേവനമെന്ന നിലയ്ക്കാണ് പ്രവർത്തിക്കുന്നത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം മാത്രമല്ല എത്തിച്ചു നൽക്കുന്നത്. അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ പലചരക്ക്, പച്ചക്കറി മരുന്ന് ഉൾപ്പെടെയുള്ളവ എത്തിച്ചു കൊടുക്കുന്നുണ്ട്. ഹോസ്പിറ്റലിലേക്ക് എത്തിക്കേണ്ട അത്യവശ്യക്കാർക്ക് ആംബുലൻസ് സർവീസ് വരെ പഞ്ചായത്ത് നൽകുന്നുണ്ട്. 358 പൊതിച്ചോറിൽ 83 എണ്ണം മാത്രമാണ് 20 രൂപയ്ക്ക് നൽകിയത്. ബാക്കി 275 പൊതിയും സൗജന്യമായി നൽകി. അഗതികൾ അതിലെ തൊഴിലളികൾ തുടങ്ങിയവർക്കും ഭക്ഷണം എത്തിച്ചു. നിരീക്ഷണത്തിലുള്ള 197 പേർക്ക് കൗൺസിലിങ്ങും നൽകി.
പഞ്ചായത്തിൽ വീടുകളിലുളളവരെ രണ്ട് നേരം വിളിച്ച് ആവശ്യങ്ങൾ ചോദിച്ചറിയും. ആശ പ്രവർത്തകൾ വാർഡ് മെമ്പർമാർ /കുടുംബശ്രീ പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ വളണ്ടിയർമാർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് തളിക്കുളം ഗ്രാമപഞ്ചായതിൽ നടക്കുന്നതെന്ന് പ്രസിഡന്റ പി.ഐ.സജിത പറഞ്ഞു.

Comments are closed.