1470-490

അനധികൃത മത്സ്യ ലേലം കുന്നംകുളം നഗരസഭ ഹെല്‍ത്ത് വിഭാഗം തടഞ്ഞു.

കുന്നംകുളം: കുന്നംകുളത്ത് അനധികൃതമായി മത്സ്യം ലേലം ചെയ്യാനുള്ള ശ്രമം  കുന്നംകുളം നഗരസഭ ഹെല്‍ത്ത് വിഭാഗം തടഞ്ഞു. പഴകിയ മത്സ്യവും 5 വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ചൊവ്വാഴ്ച രാവിലെയാണ് കുന്നംകുളം തുറക്കുളം മത്സ്യമാര്‍ക്കറ്റില്‍ മത്സ്യ ലേലം നടന്നത്. ലോക്ടൗണ്‍ പ്രഖ്യാപിച്ച ഈ സാഹചര്യത്തില്‍  ഇത് സംബന്ധിച്ച വിലക്കുകളെ മറികടന്നായിരുന്നു ഇവിടെ മത്സ്യം ലേലം ചെയ്യാന്‍ ശ്രമം നടന്നത്. സംഭവമറിഞ്ഞെത്തിയ നഗരസഭ ഹെല്‍ത്ത് വിഭാഗം  മീന്‍  പിടിച്ചെടുക്കുകയും അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.. മീന്‍ ലേലം ചെയ്യുന്നതിനും മറ്റുമായി നൂറോളം പേര്‍ തുറക്കുളം മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ലോക്ടൗണ്‍ പ്രഖ്യാപിച്ചതിന്റെ വിലക്ക് ലംഘിച്ചു കൊണ്ടാണ് ഇവിടെ മത്സ്യ ലേലവും മറ്റും നടന്നത്.. ഇതിനെതിരെയായിരുന്നു നടപടി.. പിടിച്ചെടുത്ത മത്സ്യങ്ങള്‍ എല്ലാംതന്നെ  ഏറെ പഴകിയതും ആയിരുന്നു.  മത്സ്യബന്ധനവും മത്സ്യത്തിന്റെ  വരവും നിലച്ചതോടെ നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്ന പഴയ മത്സ്യങ്ങളാണ് മൊത്തവിതരണക്കാര്‍ ഇപ്പോള്‍ പുറത്തെടുത്ത് വിതരണത്തിനായി നല്‍കുന്നത്. പിടിച്ച് ആഴ്ചകളോളം  പഴക്കം ചെന്ന ഇത്തരം മത്സ്യങ്ങള്‍ വിപണനം ചെയ്യാനുള്ള  ശ്രമമാണ് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് തടഞ്ഞത്. നഗരസഭാ സെക്രട്ടറി കെ കെ മനോജ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പഴകിയ മത്സ്യം തുറക്കുളം മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തത് …. ഇവയെല്ലാം പിന്നീട് നഗരസഭ നശിപ്പിച്ചു

Comments are closed.