1470-490

ചരമം

മാഹിൻ നെരോത്ത് (80)

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്കാരികപ്രവർത്തകനും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റും കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷററും ബാലുശ്ശേരിയിലെ നെരോത്ത് ജ്വല്ലറി ഉടമയുമായ ഹാജി മാഹിൻ നെരോത്ത് (80) നിര്യാതനായി. ചേളന്നൂർ പൂച്ചോളി എൽ.പി.സ്കൂൾ റിട്ട അദ്ധ്യാപകനാണ്. കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്,ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ട്രഷറർ , ശിവപുരം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി അംഗം, നവോത്ഥാനം ത്രൈമാസിക മാനേജിംങ്ങ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയം. മക്കൾ: മുനീർ ( നെരോത്ത് ജ്വല്ലറി, ബാലുശ്ശേരി ), മുനീബ, മൻസൂർ ( അദ്ധ്യാപകൻ).
മരുമക്കൾ: ആയിശ (ചേരാപുരം ആവള ), ടി.സലീം(അദ്ധ്യാപകൻ,അത്തോളി ), നാദിയ ( കുറുമ്പൊയിൽ ) .
സഹോദരങ്ങൾ: എൻ.എ. കോയ (മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്), ബീരാൻ, ആയിഷ (എകരൂൽ), നഫീസ (ശിവപുരം), റുഖിയ (ചേളന്നൂർ ), ഖദീജ (കാന്തപുരം), ജമീല ( മേപ്പയ്യൂർ ), അസ്മ (തച്ചംപൊയിൽ), സാബിറ (ചീക്കിലോട് ), പരേതരായ യൂസഫ് നെരോത്ത്, എൻ. അബൂബക്കർ മാസ്റ്റർ.

Comments are closed.