1470-490

പയ്യന്നൂർ സ്വദേശിക്ക് കോവിഡ് ,പരപ്പനങ്ങാടി യിൽ 3 പേർ നിരീക്ഷണത്തിൽ


പരപ്പനങ്ങാടി :പയ്യന്നൂരിലെ യുവാവിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരപ്പനങ്ങാടിയിൽ 3 ഹോട്ടൽ ജീവനക്കാർ നിരീക്ഷണത്തിൽ .18/03 നു രാത്രി പത്തു മണിയോടെയാണ് ഇയാൾ പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ എത്തിയത് .വിദേശത്തു നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തി അവിടുന്ന് ഓട്ടോറിക്ഷയിലാണ് ഇദ്ദേഹം പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ എത്തിയത് .റയിൽവേ സ്റ്റേഷന് മുൻവശത്തുള്ള താനൂർ റോഡിലെ തട്ടുകട യിൽ നിന്നും ഭക്ഷണം കഴിച്ചു വിശ്രമിച്ചതിനു ശേഷമാണ് ഇയാൾ പയ്യന്നൂരിലേക്കു തീവണ്ടി കയറിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു .അതേസമയം കോവിഡ് ന്റെ പശ്ചാത്തലത്തിൽ ഇയാൾ മാസ്കും ഗ്ലൗസും ധരിച്ചിരുന്നതായി പറയപ്പെടുന്നു .18 നു രാത്രിയോടെ എല്ലാ വണ്ടികളും നിർത്തലാക്കുകയും ചെയ്തിരുന്നു 18 നു രാത്രി 10 മണിക്ക് ശേഷം പരപ്പനങ്ങാടി താനൂർ റോഡിൽ പ്രവർത്തിക്കുന്ന തനി നാടൻ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും രോഗ ലക്ഷണമുള്ളവർ
9447240977
80 75490208
9037356223 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385