കൊറോണ: പൊതു ജനങ്ങൾക്ക് ആശ്വാസവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കുറ്റ്യാടി: കൊറോണ സമൂഹ വ്യാപനം തടയുന്നതിന് അധികൃതർ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പോകാനും ഡോക്ടർമാരെ കാണാനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നവർക്ക് സഹായഹസ്തവുമായി ഐ.എം.എ.പേരാമ്പ്ര ബ്രാഞ്ച് രംഗത്ത് .ഡോക്ടർമാരുമായി ഫോണിലൂടെയും വാട്ട് സാപ്പിലൂടെയും അത്യാവശ്യ രോഗവിവരങ്ങൾ പങ്കിടാനും നിർദ്ദേശങ്ങൾ നൽകാനുമാണ് ഐ.എം.എ.അവസരം ഒരുക്കിയിരിക്കുന്നത് .ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്, ഓഫ് താൽമോളജി, എമർജൻസി മെഡിസിൽ തുടങ്ങിയ വിഭാഗങ്ങളിൽ പതിനാറോളം ഡോക്ടർമാരുടെ സേവനമാണ് ഐ.എം.എ. ഒരുക്കിയിരിക്കുന്നത് .കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അല്ലാതെ പൊതുവായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് ഇത്തരം സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഐ.എം.എ.പ്രസിഡന്റ് ഡോ: പി.കെ.ഷാജഹാൻ, സെക്രട്ടറി ഡോ: പി.ആനന്ദ് എന്നിവർ പറഞ്ഞു.വിളിക്കേണ്ട നമ്പറുകളും ഡോക്ടർമാരുടെ പേരുകളും സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവച്ചിട്ടുണ്ട്
Comments are closed.