1470-490

Covid19: നിരാലംബർക്കും നിരാശ്രയർക്കും സംരക്ഷണമൊരുക്കി തലശ്ശേരി പോലീസ്.

Covid19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട നഗരത്തിൽ ഒറ്റപ്പെട്ട് പോയ നിരാലംബർക്കും നിരാശ്രയർക്കും എം എൽ എ എ എൻ ഷംസീറിന്റെ നിർദ്ദേശപ്രകാരം സംരെക്ഷണമൊരുക്കി തലശ്ശേരി പോലീസ്.

ഒറ്റപ്പെട്ട പോയ നിർധനരെ എം എൽ എ നിർദേശപ്രകാരം ജനമൈത്രി പോലീസ് തലശ്ശേരി സി ഐ സനിലിന്റെയും എസ്‌ ഐ നജീബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് സാമൂഹ്യ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ വിശപ്പ് രഹിത ഭിക്ഷാടന മുക്ത നഗരം എന്ന ആശയം കേരളമാകെ നടപ്പിലാക്കുന്ന അത്താഴക്കൂട്ടം സാരഥി ഷാംറീസ് ബേക്കർ തലശ്ശേരി റെയിൽവേ സ്റ്റേഷനരികിലെ എം ഇ എസ് സ്കൂളിൽ മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ ക്യാമ്പിലേക്ക് ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ എത്തിച്ചു. ഏറ്റെടുത്ത മുഴുവൻ അന്തേവാസികളെയും വിവിധ സന്നദ്ധ പ്രവർത്തകരുടെ പ്രയത്നത്തിൽ കുളിപ്പിച്ചു വ്യതിയാക്കി ഹോമിയോ ഡോക്ടർസ് അസ്സോസിയേഷൻ ഭാരവാഹി ഡോക്ടർ വിശ്വജിത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ പരിശോധന നടത്തി.

ക്യാമ്പിലേക്ക് ആവശ്യമായ പ്രഭാത ഭക്ഷണം ഗ്രീൻ വിങ്‌സ് വളന്റിയർ മാരും ഉച്ചയൂണ് സേവാഭാരതി തലശ്ശേരി മണ്ഡലം കമ്മിറ്റിയും ഡി വൈ എഫ് ഐ യൂണിറ്റുകളും വൈകുന്നേരത്തെ ചായയും ലഖു ഭക്ഷണവും രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ സാരഥികളും രാത്രി ഭക്ഷണം മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയും വരുന്ന മുഴുവൻ ദിവസങ്ങളിലേക്കും നൽകാൻ സ്വയം സന്നദ്ധരായി.

പ്രസ്തുത ക്യാംപിൽ റ്റെലിച്ചെറി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡോക്ടർ മാരുടെ സംഗം എത്തി വേണ്ട പൂർണമായ ചെക് അപ്പ് ഉം, മറ്റു അത്യാവശ്യ ആതുര സേവനങ്ങളും മരുന്നും നൽകി.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385