1470-490

കോവിഡ് 19: തോളൂർ സി.എച്ച്.സിയ്ക്കും പാമ്പൂർ പി.എച്ച്.സി.യ്ക്കും ഒരുലക്ഷം നൽകി


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴയ്ക്കൽബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ആരോഗ്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകനയോഗം നടത്തി.ബ്ലോക്ക് പരിധിയിൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയ 248 പേരും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയ 715 ഉൾപ്പെടെ 963 പേർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. തോളൂർ പഞ്ചായത്തിൽ 162, കൈപ്പറമ്പ് 138, അടാട്ട് -251, അവണൂർ 105, കോലഴി-259, മുളങ്കുന്നത്തുകാവ് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളതെന്ന് യോഗംവിലയിരുത്തി. സാമൂഹ്യവ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകളെല്ലാം കൈക്കൊണ്ടിട്ടുണ്ട്. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഒരുലക്ഷം വീതം തോളൂർ സാമൂഹീകാരോഗ്യ കേന്ദ്രത്തിനും, പാമ്പൂർ പി.എച്ച്.സിയ്ക്കും അനുവദിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുരിയാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രവീന്ദ്രൻ, മെമ്പർ തോമസ് ചിറമ്മേൽ, തോളൂർ സി.എച്ച്.സി സൂപ്രണ്ട് ഡോ.മനോജ്. സി വർഗ്ഗീസ്, മുണ്ടൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ഗ്രീഷ്മ പി, അട്ടാട്ട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സൈമൺ ടിചൂങ്കത്ത്, പാമ്പൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.നൂർജഹാൻ, ഹെൽത്ത് സൂപ്പർവൈസർ തോമസ് പി.ജെഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, രഖീഷ് കുമാർ എന്നിവർ സംസാരിച്ചു.

Comments are closed.