1470-490

കോവിഡ് 19: ബോധവൽക്കരണത്തിന് തിരുവാതിരക്കളി


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യത്യസ്തമായ ബോധവൽക്കരണ പരിപാടിയുമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. തിരുവാതിര കളിയിലൂടെയാണ് കൊറോണയ്ക്കെതിരായ പഞ്ചായത്ത് ബോധവൽക്കരണ സന്ദേശം നൽകിയിരിക്കുന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളാണ് ഈ അവതരണത്തിന് പിന്നിൽ. ഈ സമയത്ത് എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നെല്ലാം തിരുവാതിര പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. കാണുന്നവർക്ക് ആസ്വദിക്കാനും സന്ദേശം ഉൾകൊള്ളാനും സാധിക്കുന്ന രീതിയിലാണ് തിരുവാതിരകളി ഒരുക്കിയിരിക്കുന്നത്.

Comments are closed.