1470-490

കോർപ്പറേഷനിലെ ആറാമത്തെ സമൂഹ അടുക്കള തുടങ്ങി


ജില്ലയിൽ കോർപ്പറേഷൻ പരിധിയിൽ ആറാമത് സമൂഹ അടുക്കളയും പ്രവർത്തനമാരംഭിച്ചു. 2050 പേർക്കാണ് ഇവിടെ നിന്നും ഭക്ഷണം ലഭ്യമാക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്കായാണ് സമൂഹ അടുക്കളകൾ പ്രവർത്തനം തുടങ്ങിയത്.
കോർപ്പറേഷൻ പരിധിയിൽ ഇപ്പോൾ 6 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. തോപ് സ്‌കൂളിന് പുറമെ അയ്യന്തോൾ മേഖലക്കായി ഒളരി ഗവ സ്‌കൂളിലും, ഒല്ലൂർ മേഖലക്കായി പനംകുറ്റിച്ചിറ ഗവ സ്‌കൂളിലും, ഒല്ലൂക്കര മേഖലയിൽ സോണൽ ഓഫീസിലും, വിൽവട്ടം മേഖലയിൽ ആനപ്പാറ സ്നേഹ വീട്ടിലും, വലിയാലുക്കൽ കൂർക്കഞ്ചേരി സോനലിന് സമീപമുള്ള കമ്മ്യൂണിറ്റി ഹാളിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നു. ദിനം പ്രതി മൂന്ന് നേരമായി 2050 പേർക്ക് ഭക്ഷണം നൽകി വരുന്നു. രാവിലെ പ്രഭാത ഭക്ഷണവും, ഉച്ചക്കും രാത്രിയിലേക്കുമുള്ള പൊതിച്ചോറുമാണ് ഇവിടെ നിന്നും ലഭ്യമാക്കുന്നത്. വൈകീട്ട് 4 വരെ ലഭിക്കുന്ന ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണം എത്തിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ ആരംഭിച്ചിരിക്കുന്ന അഗതി സുരക്ഷ കേന്ദ്രങ്ങളിലേക്കും ഭക്ഷണം എത്തിക്കുന്നതും ഈ സമൂഹ അടുക്കളകളിൽ നിന്നാണ്.

Comments are closed.