1470-490

കൃഷിവകുപ്പ് സംഭരിച്ച വിത്തുതേങ്ങയുടെ വില ലഭിക്കാതെ കർഷകർ വലയുകയാണ്

കുറ്റ്യാടി :- സംസ്ഥാന കൃഷിവകുപ്പ് സംഭരിച്ച വിത്തുതേങ്ങയുടെ വില ലഭിക്കാതെ കർഷകർ വലയുകയാണ്
കാവിലുംപാറയിലുള്ള വിത്തുതേങ്ങാ സംഭരണ കേന്ദ്രം മുഖേന 500 ൽ അധികം വരുന്ന കർഷകരിൽ നിന്നാണ് വിത്തുതേങ്ങാ സംഭരിച്ചത് രണ്ടര കോടി രൂപ ഈ വകയിൽ കർഷകർക്ക് നല്കാനുണ്ട്
ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചതാണന്നും ട്രഷറി ബാൻ കാരണമാണ് മാറാൻ കഴിയാത്തതെന്നുമാണ് അധികൃതർ പറയുന്നത്കൊറോണ രോഗത്തേ തുടർന്ന് രണ്ടാം ഘട്ടം വിത്തുതേങ്ങാ പറിക്കാനോ പറിച്ചതേങ്ങാ കൊണ്ടു പോകാനോ കഴിയുന്നില്ല കാർഷിക ഉൽപ്പന്നങ്ങളൊന്നും വിറ്റഴിക്കാൻ കഴിയാതെ നിത്യജീവിതത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന കർഷകർക്ക് വിത്തുതേങ്ങയുടെ വില ഉടൻ നല്കണമെന്നും കൂടാതെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യങ്ങൾ കാര്യക്ഷമമാക്കണമെന്നും അഖിലേന്ത്യാ കിസാൻ സഭ നാദാപുരം മണ്ഡലം സെക്രട്ടറി രാജു തോട്ടും ചിറ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.വി.എസ് സുനിൽകുമാറിനോടാവശ്യപ്പെട്ടു

Comments are closed.