1470-490

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മദ്യശാലകൾ പൂട്ടിയതിനെ തുടർന്ന് ശാരീരിക മാനസിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെങ്ങിണിശ്ശേരി കുന്നംകട വീട്ടിൽ ഷൈബു (46 )നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യശാലകൾ പൂട്ടിയതിനാൽ നിർമ്മാണ തൊഴിലാളിയായ ഇയാൾ മാനസിക അസ്വസ്ഥത കാണിച്ചിരുന്നു. മദ്യാസക്തി കൂടിയതിനാൽ വെള്ളിയാഴ്ചസ്വകാര്യ ക്ലീനിക്കിൽ ഡോക്ടറെകാണിച്ച് ചികിത്സയിലിരിക്കെ
ഇന്നലെ രാവിലെ മുതൽ ഇയാളെ കാണാതാവുകയായിരുന്നു. വീട്ടുകാർ ചേർപ്പ്പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ വെങ്ങിണിശ്ശേരി ആശ്രമത്തിന് സമിപത്തുള്ള തോട്ടിൽമരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Comments are closed.