1470-490

തൃശ്ശൂർ വൈറോളജി ലാബിന് 30 ലക്ഷം രൂപ അനുവദിച്ച് രമ്യ ഹരിദാസ് എം പി

ഓട്ടോമാറ്റിക് ന്യൂക്ലിക്ക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ സ്ഥാപിക്കുന്നതിനായി രമ്യ ഹരിദാസ് എം പി 30 ലക്ഷം രൂപ അനുവദിച്ചു.
നിലവിൽ തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ 90 കോവിഡ് 19 പരിശോധനകൾ വരെ നിത്യവും ചെയ്യുന്നുണ്ട്. ഓരോന്നിനും ഏഴ് മണിക്കൂർ സമയം എടുക്കുന്നുണ്ട്. ഇതിൽ തന്നെ ലാബിൽ ലഭിക്കുന്ന (ത്രോട്ട് സ്വാബ്) പരിശോധന റ്റിയൂബിൽ നിന്ന് ആർ എൻ എ വേർതിരിച്ചെടുക്കുന്നതിന് 4 മണിക്കൂറോളം വരുന്നുണ്ട് തുടർന്നാണ് പി സി ആർ പരിശോധന നടത്തുന്നത്.
30 ലക്ഷം രൂപ വരുന്ന ഓട്ടോമാറ്റിക് നൂക്ലിക്ക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം മെഷ്യൻ സ്ഥാപിക്കുന്നതോടെ നാല് മണിക്കൂർ ലാഭിക്കാനാകും. ഇതുമൂലം പരിശോധനാ ഫലം
നേരത്തേ ലഭിക്കും. കൂടുതൽ രോഗികളുടെ കോവിഡ് 19 പരിശോധനകൾ നടത്താനാകും.
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കാൻ രമ്യാ ഹരിദാസ് എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചത്. 25 ലക്ഷം രൂപ അടുത്തിടെ എം പി ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.

Comments are closed.