1470-490

തൃശൂർ കോർപറേഷന്റെ ഭക്ഷണവിതരണത്തിനു കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ പിന്തുണ

തൃശൂർ; കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി, നിസ്സഹായരായവർക്കുവേണ്ടി തൃശൂർ കോര്പറേഷന് ആരംഭിച്ചിട്ടുള്ള ഭക്ഷണവിതരണത്തെ പിന്തുണയ്ക്കുവാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃശൂർ ടൌൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ടൌൺ കമ്മിറ്റി പ്രസിഡന്റ് ശ്രീ ബാബുരാജൻ പി എസ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ട്രെഷറർ എം ശ്രീകുമാർ, ജില്ലാ പ്രെസിഡന്റ്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്, ടൌൺ സെക്രട്ടറി വിനേഷ് വെണ്ടൂർ, ജില്ലാ ടൌൺ ഭാരവാഹികളായ അശോക് കുമാർ, വി ജി ശേഷാദ്രി, എം രഞ്ജിത്, കെ രാമചന്ദ്രൻ, വി ആർ സുകുമാർ എന്നിവർ പ്രസംഗിച്ചു.
തൃശൂർ കോര്പറേഷൻ, തൃശൂർ തോപ്പ് സ്കൂളിൽ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്കു കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, തൃശൂർ ടൌൺ യൂണിറ്റിന്റെ ഭാരവാഹികൾ അരിയും പച്ചക്കറികളും കമ്മ്യൂണിറ്റി കിച്ചന്റെ ചുമതലയുള്ള തൃശൂർ കോപ്പറേഷന്റെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ പി എ വിനോദിനു ആദ്യ ഗഡുവായി കൈമാറി.

Comments are closed.