1470-490

വിദ്യാർത്ഥികൾക്ക് അവധിക്കാല മൽസര വിനോദവുമായി എ.കെ.എസ്.ടി.യു

വളാഞ്ചേരി: വിദ്യാർത്ഥികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിനുതകുന്ന രീതിയിൽ വീട്ടിനുള്ളിൽ വച്ച് ചെയ്യാവുന്ന വിവിധ മൽസരങ്ങൾ. ” ചാമ്പ്യൻ അറ്റ് ഹോം ” എന്ന പേരിൽ. ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ.കെ.എസ്.ടി.യു ) മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്നു. “വീട്ടിനുള്ളിലെ അവധിക്കാലം ” എന്ന വിഷയത്തിലാണ് മൽസരങ്ങൾ .
എൽ പി – യുപി വിഭാഗം:- ചിത്രരചന (പെൻസിൽ , വാട്ടർ കളർ , ക്രയോൺസ് ) കുട്ടിക്കവിതകൾ, കഥ (ഒരു പുറത്തിൽ കവിയാത്ത)
എച്ച്.എസ് – എച്ച്. എസ്.എസ് വിഭാഗം :- ചിത്രരചന (പെൻസിൽ,വാട്ടർ കളർ )
കഥ, കവിത, കാർട്ടൂൺ, കോവിഡ് 19 ബോധവൽക്കരണ വീഡിയോ (രണ്ട്മിനിട്ടിൽ കവിയരുത് )
രചനകൾ ക്ക് മുകളിൽ പേരും ,സ്കൂളും ,ഫോൺ നമ്പറും എഴുതി സ്കാൻ ചെയ്തോ, ഫോട്ടോ എടുത്തോ താഴെ കാണുന്ന നമ്പറുകളിൽ വാട്സ് ആപ് ചെയ്യാവുന്നതാണ്. ഒന്നുംരണ്ടും സ്ഥാനം ലഭിക്കുന്ന ഓരോ ഇനത്തിലെ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്, സമ്മാനങ്ങൾ എന്നിവ നൽകും .
രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 14 ഫോൺ: 9497817525, 9846 24 24 15.

Comments are closed.