1470-490

മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നിവേദനം സമർപ്പിച്ചു

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസസ്ഥലവും ലഭ്യമാക്കുന്നതു സംബന്ധിച്ച്


കോവിഡ്-19 നേരിടാന്‍ താങ്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനകളെ സ്വാഗതം ചെയ്യുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു.
കൊറോണ വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴില്‍ നഷ്ടപ്പെട്ട കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ദിവസവും അവിടേക്ക് എത്തിക്കുക എന്നത് മാത്രമാണ് പ്രായോഗിക പരിഹാരം. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂ. അതിനുള്ള ചുമതല വാര്‍ഡ് മെമ്പര്‍മാര്‍ക്കും പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.

അതിഥി തൊഴിലാളികളുടെ നിലവിലുള്ള പ്രശ്‌നപരിഹാരത്തിന് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുകയാണ്.

  • തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളെ വൃത്തിയും സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക
  • അവരുടെ ഭക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാക്കുക
  • തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുദ്ധജല വിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക
  • ഈയവസരത്തില്‍ തന്നെ അവരുടെ കണക്കെടുപ്പുകള്‍ നടത്തുക
  • അവര്‍ക്കിടയില്‍ സൗജന്യ രോഗപരിശോധന നടത്തുക
  • രോഗബാധിതരെ പ്രത്യേകമായി പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടാക്കുക
    ഇത്രയും കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക വഴി നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നു.

Comments are closed.